ജില്ലാ
വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശനം
18/8/2014 ന് തിങ്കളാഴ്ച
ഉപ്പിലിക്കൈ ഗവ.
ഹയര്‍സെക്കന്ററി
സ്കൂളില്‍ കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ശ്രീമതി സൗമിനി കല്ലത്തിന്റെ
നേതൃത്തിലുള്ള സംഘം
സന്ദര്‍ശനം
നടത്തി.ശ്രീമതി
പ്രസന്നകുമാരി ടീച്ചര്‍,
ശ്രീ ദേവരാജന്‍
മാസ്റ്റര്‍ ,
ശ്രീ
നാരായണന്‍ മാസ്റ്റ്രര്‍
എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി.
സ്കൂളിന്റെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.
അച്ചടക്കം,കുടിവെള്ള
സൗകര്യം,ഉച്ചകഞ്ഞി,മാലിന്യനിര്‍മാര്‍ജനം,ക്ലാസ്
തല പ്രവര്‍ത്തനങ്ങള്‍,ഓഫീസ്
റിക്കാര്‍ഡുകള്‍ എന്നിവ
വിലയിരുത്തി.തുടര്‍ന്ന്
സ്റ്റാഫംഗങ്ങളുടെ യോഗം നടന്നു.
സ്കൂളിന്റെ
പ്രവര്‍ത്തനങ്ങള്‍
അഭിനന്ദനാര്‍ഹമാണെന്ന്
പ്രസ്തുതയോഗത്തില്‍ വെച്ച്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
അഭിപ്രായപ്പെട്ടു.
കൂടുതല്‍പ്രവര്‍ത്തനങ്ങിലൂടെ
സ്കൂള്‍ മുന്നേറണ്ടതിന്റെ
ആവശ്യകതയെപറ്റി ഓര്‍മിപ്പിച്ചു.
ജില്ലാ വിദ്യാഭ്യാസ
ഓഫീസരുടെ സന്ദര്‍ശനം സ്കൂളിന്
പുതിയ ഉണര്‍വേകി.
No comments:
Post a Comment