Flash News

WELCOME TO GHSS UPPILIKAI

Wednesday 16 December 2015

സംസ്ഥാന പ്രവൃത്തി പരിചയ മേള



സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ നമ്മുടെ സ്കൂളില്‍ നിന്നും പങ്കെടുത്ത്   ഗ്രേഡ്  കരസ്ഥമാക്കിയ പത്താം ക്ലാസിലെ അതുലിന് അഭിനന്ദനങ്ങള്‍
             
സബ് ജില്ലാ സ്കൂള്‍ കലോത്സവം



                
സബ് ജില്ലാ സ്കൂള്‍ കലോത്സവം ഗംഭീരമായി നടന്നു.സ്കൂളില്‍ നി ന്നും 20ഓളം ഇനങ്ങളില്‍ പങ്കെടുത്തു. സ്കൂളിന് അഭിമാനമായ ഗ്രേഡുകള്‍ നേടിയവര്‍ക്കും പരിപാടിയില്‍  പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍ 






ആരോഗ്യ ക്ലാസ് -24/11/2015 ചൊവ്വ


   9,10 ക്ലാസിലെ കുട്ടികള്‍ക്കായി സാംക്രമിക രോഗങ്ങളും പ്രതിരോധവും  എന്നവിഷയത്തെ അടിസ്ഥാനമാക്കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍ ക്ലാസെടുത്തു.ക്ലാസ്  കുട്ടികള്‍ക്ക് പ്രയോജനപ്രദമായി.
ഭരണഘടനാദിനം -26/11/2015

     ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ ​​ അംബേദ്ക്കറുടെ 125-ാം ജന്മശതാബ്ദി പ്രമാണിച്ച് ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ഭരണഘടനാദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി പ്രത്യക അംസബ്ലി നടന്നു. ശ്രീ ചന്ദ്രശേഖരന്‍ മാസ്ററര്‍ ഭരണഘടനയുടെ പ്രാധാന്യവും അതിന്റെ സവിശേഷതകളെ കുറിച്ചും വിശദമാക്കി.

Tuesday 15 December 2015

സാന്ത്വന സന്ദേശ യാത്ര


                ഉപ്പിലിക്കൈ സ്കൂളിലെ ഗൈഡ്സ് വിഭാഗം കുട്ടികള്‍ ശേഖരിച്ച സഹായധനം  27/11/2015ന് സാന്ത്വന സന്ദേശ യാത്രയില്‍ വെച്ച്  ഉപ്പിലിക്കൈ പ്രദേശത്തെ ലളിതയ്ക്ക് നല്കി.

സ്കൂള്‍ ജനാധിപത്യം ശക്തമാക്കി.

            ഓരോ ക്ലാസിലും അച്ചടക്കം,ആരോഗ്യം, കല, കായികം, ധനകാര്യം എന്നീ മേഖലകളില്‍ ഓരോ പ്രതിനിധിയെ വീതം തിരഞ്ഞെടുത്തു.സ്കൂള്‍ ജനാധിപത്യം ശക്തമാക്കാം എങ്ങനെ ശക്തമാക്കാം എന്നവിഷയത്തെ കുറിച്ച് ചന്ദ്രശേഖരന്‍ മാസ്ററര്‍ ഒരു പ്രഭാഷണം നടത്തി.
 ജൈവ പച്ചക്കറി
   ഉപ്പിലിക്കൈ സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ഹരിതക്ലബിന്റെയും എന്‍ എസ് എസിന്റെയും നേതൃത്വത്തില്‍ നടത്തിയ പച്ചകൃഷിയുടെ വിളവെടുപ്പ്  കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സുലൈഖ ഉദ്ഘാടനം ചെയ്തു. പച്ചക്കറി ടൗണില്‍ പ്രദര്‍ശനത്തിനുവെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തു.ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.






   

Thursday 10 December 2015


കൗമാര -ആരോഗ്യ ക്ലാസ്സ്

ലയണ്‍സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ 9,10 ക്ലാസ്സിലെ കുട്ടികള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന്‍ സാറിന്റെ നേതൃത്വത്തില്‍ 12/10/15 ന് കൗമാര -ആരോഗ്യ ക്ലാസ്സ് നടന്നു.




ചിഹ്നദാന ചടങ്ങ്
 


                 26/10/2015 ന്  സ്കൂള്‍ അസംബ്ലിയില്‍വെച്ച് ഗൈഡ്സിലെ പ്രധാന ചടങ്ങായ ചിഹ്നദാന ചടങ്ങ് നടന്നു.ചടങ്ങില്‍ വച്ച് പ്രവേശ്ബാഡ്ജ് ഗൈഡ് ക്യപ്റ്റന്‍ കുട്ടികള്‍ക്ക്  നല്‍കി.





സ്കൂള്‍ മേളകള്‍ക്ക് നാന്ദി കുറിച്ചു.
2015-16 വര്‍ഷത്തെ കായികമേള ഒക്ടോബര്‍ 29,30 എന്നീ തീയ്യതികളിലും കലാമേള നവംബര്‍ 5,6 തീയ്യതികളില്‍ നടന്നു.



സബ് ജില്ലാ ശാസ്ത്ര മേള

ഒക്ടോബര്‍ 16,17 തീയ്യതികളിലായി രാംനഗര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍വെച്ച് നടന്ന ശാസ്ത്ര മേളയില്‍ 42 കുട്ടികള്‍ പങ്കെടുത്ത് വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി.അതുല്‍,വിസ്മയ,പ്രവിരാജ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.രാജലക്ഷമി,ശ്രീലക്ഷമി എന്നിവര്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. പങ്കെടുത്ത എല്ലായിനങ്ങളിലും കുട്ടികള്‍ എ, ബി ഗ്രേഡ് നേടിയത് വിദ്യാലയത്തിന് അഭിമാനമായി.

അക്ഷര മുറ്റം ക്വിസ്

10-10-15ന് ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന അക്ഷര മുറ്റം ക്വിസില്‍ LP, U P, H S,H S S വിഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു. L P,U P കുട്ടികള്‍ സമ്മാനര്‍ഹരായി.

പഠന യാത്ര
ഉപ്പിലികൈ ഹയര്‍സെക്കന്ററി സ്കൂളിലെ 2015-16 വര്‍ഷത്തെ പഠന യാത്ര ആരംഭിച്ചു. 9-10-15 വെളളിയാഴ്ച മൈസൂര്‍,ബാഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 13-10-15 ചൊവ്വാഴ്ച തിരിച്ചെത്തി.






ഒക്ടോബര്‍ 2 -ഗാന്ധിജയന്തി

രാവിലെ 9-30ന് അസംബ്ലി ആരംഭിച്ചു.ഹെഡ്മിസ്ട്റസ് ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.കുട്ടികള്‍ സ്വാതന്ത്ര്യ സമര നേതാക്കളെ പരിച്ചയപ്പെടുത്തി.അതിനുശേഷം ഗൈഡ്സ് ,റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍പരിസരവും,വയോജനമന്ദിരത്തിന്റെ പരിസരവും,വില്ലേജോഫീസ് പരിസരവും വൃത്തിയാക്കി.