Flash News

WELCOME TO GHSS UPPILIKAI

Sunday 17 July 2016


വായനോത്സവം

കുരുന്നുകളുടെ വായനാവാരം സമാപനം

ഉപ്പിലിക്കൈ സ്ക്കൂളിലെ ഒന്നാം തരത്തിലെ കുരുന്നുകളുടെ വായനോത്സവം നടന്നു. ചിത്രകഥകളിലെ ചിത്ര വായന നടത്തി. ഓരോ കുട്ടിയും വായനോത്സവത്തില്‍ പങ്കെടുത്തു. അധ്യാപികമാര്‍ കഥ പറഞ്ഞും നാടന്‍പാട്ട് പാടിയും വായനോത്സവം ഉത്സവമാക്കി മാറ്റി.

ഇംഗ്ലീഷ് വര്‍ക്ക് ഷോപ്പ്-L P വിഭാഗം

ഉപ്പിലിക്കൈ സ്ക്കൂളിലെ L P വിഭാഗത്തില്‍ ഇംഗ്ലീഷ് വര്‍ക്ക് ഷോപ്പ് നടത്തി. പി ടി എ വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. L P വിഭാഗത്തിലെ അധ്യാപികമാരായ ആഗ്നസ് ടീച്ചര്‍,പുഷ്പ ടീച്ചര്‍ ബാലചന്ദ്രികടീച്ചര്‍, ചന്ദ്രാവതിടീച്ചര്‍, നിഷടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. L P വിഭാഗത്തില്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. രക്ഷിതാക്കളുടെ കലാപ്രകടനവും ഉണ്ടായിരുന്നു.



Thursday 7 July 2016

ജൂണ്‍ 19 വായനാദിനം

2016-17 വര്‍ഷത്തെ വായനാവാരാഘോഷത്തിന്റെ ഭാഗമായി വിവിധ വായനാപ്രവര്‍ത്തനങ്ങള്‍ക്ക്  വായനാദിനമായ ജൂണ്‍ 19 ന് തുടക്കം കുറിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച്  ഹെഡ്മിസസ്ട്രസ്  പ്രിന്‍സിപ്പാള്‍ എന്നിവര്‍ പി എന്‍ പണിക്കര്‍  അനുസ്മരണ പ്രഭാഷണം നടത്തി. 





പരിസ്ഥിതി ദിനം

           പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്മിസ്ട്രസ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. തുടര്‍ന്ന്  കുട്ടികള്‍ കൊണ്ടുവന്ന ചെടികള്‍ നട്ടു പിടിപ്പിച്ചു. ഗൈഡസിലെയും റെഡ്ക്രോസിലെയും കുട്ടികള്‍ സ്ക്കൂളും പരിസരവും വൃത്തിയാക്കി. വൈകുന്നേരം കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.