Flash News

WELCOME TO GHSS UPPILIKAI

Wednesday 1 June 2016

പ്രവേശനോത്സവം നവ്യാനുഭവമായി.



    ചെണ്ട മേളത്തിന്ടെ അകമ്പടിയൊടെ 2016-17 വര്‍ഷത്തിലെ നവാഗതര്‍ക്കു
വരവേല്പു നല്കി. എല്ലാ കുട്ടികള്‍ക്കും അവരുടെ പേരുകളെഴുതിയ വര്‍ണ്ണപ്പൂക്കളുകള്‍ നല്‍കി 
സ്വീകരിചു.പ്രവേശനോത്സവഗാനം അവതരണത്തിനു ശേഷം നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രീ സുരേശന്റെ അധ്യക്ഷതയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്വാഗതഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ടി വി ഭാഗീരഥി നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തെ തനതു പ്രവര്‍ത്തനമായ ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്തല്‍ പ്രഖ്യാപനവും നിര്‍വഹിച്ചു. ഈ വര്‍ഷം ഒന്നാംതരത്തില്‍ ആദ്യം ചേര്‍ന്ന ഈ കുട്ടിയും ഹെഡ്മിസ്ട്രെസ്സും ചേര്‍ന്നു അക്ഷരദീപം തെളിയിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീമതി ശാരദ,ശ്രീമതി സരസ്വതി പി ടി എ വൈസ് പ്രസിഡന്ട് ശ്രി രവീന്ദ്രന്‍ ചെടിറോഡ്, എസ് എം സി ചെയര്‍മാന്‍ ശ്രി പി വി മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികള്‍ക്കു
നോട്ട്ബുക്ക്,പെന്ചില്‍,ക്രയോണ്‍സ്.റബ്ബര്‍,ലഡു,പ്ലേറ്റ് എന്നിവ വിതരണം ചെയ്തു