Flash News

WELCOME TO GHSS UPPILIKAI

STEPS


STEPS – MOTIVATION CLASS-ഒരു പടി കൂടി

ഉപ്പിലിക്കൈ സ്കൂളില്‍ പത്താം തരം വിദ്യര്‍ത്ഥികള്‍ക്ക് ഉണര്‍വേകി മോട്ടിവേഷന്‍ ക്ലാസ് നടന്നു. 14/10/14 ന് രണ്ട് ബാച്ചുകളിലായി നടന്ന ക്ലാസുകള്‍ ശ്രീമതി സരസ്വതി , പ്രസീദ (RHSS NILESHWAR) ബാലചന്ദ്രിക ഇ വി , രാധാമണി (GHSS UPPILIKAI) എന്നിവര്‍ കൈകാര്യം ചെയ്തു.
കുട്ടികളുടെ പരീക്ഷാപേടി , മോശം കൂട്ട്കെട്ടുകൊണ്ടുളള ദുശ്ശീലങ്ങള്‍,മറ്റ് പ്രശ്നങ്ങള്‍ എന്നിവ തരണം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ക്ലാസ് ഉപകരിച്ചു .




ജി എച്ച് എസ് എസ് ഉപ്പിലിക്കൈ
C P T A

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്റെറി സ്കൂളിലെ പത്താംതരം C P T A
യോഗം 23/9/2014 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00മണിക്ക് ചേര്‍ന്നു. സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി കെ വി പുഷ്പ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യപകര്‍ കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തി സംസാരിച്ചു. ഓരോ കുട്ടിക്കും പഠനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. യോഗത്തില്‍ മുഴുവന്‍ രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 5 മണിയോടു കൂടി യോഗം അവസാനിച്ചു.

S T E P S അടുത്ത പടിയിലേക്ക്
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനംനടത്തിയതില്‍ 
 2 വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് മേശ,
 കസേര എന്നിവ ഇല്ല എന്ന് മനസ്സിലായി. ഇത് 
 പരിഹരിക്കുന്നതിനായി സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും
 പ്രവാസിയുമായ ശ്രീ സജികുമാര്‍ മധുരംകൈ,സ്കൂള്‍ 
ഹെ‍ഡ്മിസ്ട്രസ് ശ്രീമതി കെ വി പുഷ്പ എന്നിവരാണ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായ് സഹായഹസ്തം നീട്ടിയത്.


STEPS _വിജയത്തിലേക്ക് ഒരു പടി കൂടി


DIET,വിദ്യാഭ്യാസ വകുപ്പ് ഇവരുടെ നേതൃത്വത്തില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം
ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള STEPS-ന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പി വി മോഹനന്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ കെ വി സ്വഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ ലക്ഷമണ്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ MPTA പ്രസിഡന്റ് ശ്രീമതി സിന്ധു സംസാരിച്ചു. തുടര്‍ന്ന്
വിവിധ സെഷനുകള്‍ വിവിധ അധ്യാപകര്‍ കൈകാര്യം ചെയ്തു.

STEPS _വിജയത്തിലേക്ക് ഒരു പടി കൂടി

No comments:

Post a Comment