Flash News

WELCOME TO GHSS UPPILIKAI

Tuesday 16 June 2015

 

ഐടി കോര്‍ണര്‍ രൂപീകരിചു


17/06/2015 നു ഐടി കോര്‍ണര്‍ രൂപീകരിചു. 9B യിലെ അര്‍ജ്ജുന്‍ പി യാണു കണ്‍വീനര്‍. 9A യിലെ നവീന പി യും 10A യിലെ ദിപിന്‍ എ യും Jt കണ്‍വീനര്‍മാരും.


ഡിജിറ്റല്‍ പെയിന്റിങ് മത്സരം ആരംഭിചു


ഐടി കോര്‍ണരിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിങ് മത്സരം 19/06/15 നു ആരംഭിചു

 

 

 

LSS നേടിയ അഖിലിനും ഷിംനയ്ക്കും അഭിനന്ദനങ്ങള്‍

Tuesday 9 June 2015


പരിസ്ഥിതി ദിനാഘോഷം 2015-16
ജിഎച്ച് എസ് എസ് ഉപ്പിലിക്കൈ
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ജൂണ്‍ 5ന് ജിഎച്ച് എസ് എസ് ഉപ്പിലിക്കൈയില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് പുഷ്പടീച്ചര്‍ പരിസ്ഥിതി ദിന സന്ദശം നല്‍കി.അനൂപ്മാസ്റ്റര്‍, ഇന്ദുടീച്ചര്‍,വിദ്യാര്‍ത്ഥികളായ ആദിത്യ, കാവ്യ, ശ്രീരേഖ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് സംസാരിച്ചു.
   'എന്റെ മരം' പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്നും ലഭിച്ചുവരുന്ന വൃക്ഷത്തൈകള്‍ 1-മുതല്‍ 8-ാംവരെയുളള എല്ലാകുട്ടികള്‍ക്കും വിതരണം ചെയ്തു. “സ്കൂള്‍ വളപ്പിലൊരു ഔഷധത്തോട്ടം" പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് നിര്‍വ്വഹിച്ചു. നൂറോളം ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ചു. നമ്മുടെ പ്രദേശത്തുളള കര്‍ഷകരായ ശ്രീമതി ശാന്ത ,കാര്‍ത്ത്യായനി എന്നിവര്‍ ജൈവകൃഷിരീതിയെ കുറിച്ചുളള വിവരങ്ങള്‍ പകര്‍ന്ന് നല്‍കി.
       ' നമ്മുടെ ഭൂമിയെ സംരക്ഷിക്കാന്‍ ഞങ്ങളോരോരുത്തരും കൂട്ടുണ്ട്' ' എന്ന മുദ്രാഗീതത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.

Thursday 4 June 2015


പ്രവേശനോത്സവം നവ്യാനുഭവമായി.

ഉപ്പിലിക്കൈ: ഉപ്പിലിക്കൈ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ 2015-16 വര്‍ഷത്തെ പ്രവേശനോത്സവം നവ്യാനുഭവമായി. നവാഗതരെ ഘോഷയാത്രയായി വരവേറ്റു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഇലത്തൊപ്പി ധരിച്ചുകൊണ്ടാണ് കുട്ടികളെ എതിരേറ്റത്. പ്രാര്‍ത്ഥനയ്ക്കുശേഷം കുട്ടികള്‍ പ്രവേശനോത്സവഗാനം ആലപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രീ സുരേശന്റെ അധ്യക്ഷതയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്വാഗതഭാഷണം നടത്തി. നഗരസഭാകൗണ്‍സിലര്‍ ശ്രീ മോഹനന്‍ പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ശ്രീ അനില്‍ ,ശ്രീ അമ്പൂഞ്ഞി ,പ്രിന്‍സിപ്പല്‍ ശ്രീ ജയരാജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാജീവന്‍ നന്ദി പ്രകാശിപ്പിച്ചു.



       അക്ഷരമരത്തില്‍ അക്ഷരദീപം കൊളുത്തി കൊണ്ടാണ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.തുടര്‍ന്ന് കുട്ടികള്‍ അവരുടെ പേരെഴുതിയ ഇലകാര്‍ഡുകള്‍ അക്ഷരമരത്തില്‍ തൂക്കി. അമ്മമാരും കുട്ടികളും ചേര്‍ന്നാണ് ഈ ചടങ്ങ് നിര്‍വ്വഹിച്ചത് . നവഗതരയായ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. നവാഗതര്‍ക്ക് യൂണിഫോം, പാത്രം, പുസ്തകം ​എന്നിവ പ്രദേശത്തെ വിവിധ ക്ലബുകള്‍, സന്നദ്ധസംഘടനകള്‍(തനിമ,പ്രതീക്ഷ,യുവശക്തി) തുടങ്ങിയവരുടെ വകയായി വേദിയില്‍ വെച്ച് വിതരണം ചെയ്തു.പി ടി എ യുടെ വകയായി പായസവിതരണവും നടന്നു.