Flash News

WELCOME TO GHSS UPPILIKAI

Thursday 18 December 2014


ജലം ജീവാമൃതം - ബോധവല്‍കരണം
കാസര്‍ഗോഡ് ജില്ലാ ഭരണകൂടവും , ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടി
പ്പിക്കുന്ന ''ജലം ജീവാമൃതം '' മാജിക്ക് ഷോ ബോധവല്‍ക്കരണ പരിപാടി 09 . 12 . 2014 ന് ഉപ്പിലിക്കൈ
ഗവ: ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ശ്രീ പി.വി.മോഹനന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പ .കെ.വി അദ്ധ്യക്ഷത വഹിച്ചു . ശ്രീ അംബുജാക്ഷന്‍ കെ [സീനിയര്‍ സൂപ്രണ്ട് , കളക്ട്രേറ്റ് ]സ്വാഗതവും , ശ്രീ സുരേശന്‍ .എം [ പി.ടി.എ പ്രസിഡന്റ് ] ശ്രീമതി സിന്ധു .[മദര്‍ പി.ടി.എ പ്രസിഡന്റ് ‍]ശ്രീ കുര്യാക്കോസ് [ വില്ലേജ് ഓഫീസര്‍ ] ശ്രീമതി ഇന്ദിര .എം.വി [ സീനിയര്‍ അസിസ്റ്റന്റ് ] എന്നിവര്‍ആശംസയും അര്‍പ്പിച്ചു . ശ്രീ രാജീവന്‍. എം [ സ്റ്റാഫ് സെക്രട്ടറി ] നന്ദി അറിയിച്ചു . തുടര്‍ന്ന് ശ്രീ സുധീര്‍മാടക്കത്തും സംഘവും , “ജലം ജീവാമൃതം.”എന്ന മാജിക്ക് ഷോ അവതരിപ്പിച്ചു .



Monday 8 December 2014


ജി എച്ച് എസ് എസ് ഉപ്പിലിക്കൈ

2014 സാക്ഷരം പ്രഖ്യാപനം
-ഓരോ കുട്ടിയുംപഠനമികവിലേക്ക്

സാക്ഷരം 2014 പഠനപദ്ധതിയുടെ ഭാഗമായി അന്‍പത് ദിവസം നീണ്ടുനിന്ന സാക്ഷരം പദ്ധതിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. ഓരോ കുട്ടിയും പഠന മികവിലേക്ക് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു. ഇതിന്റ ഔദ്യോഗിക 'സാക്ഷരം പ്രഖ്യാപനം' 04/12/2014ന് നഗരസഭാ കൗണ്‍സിലര്‍ ശ്രീ പി വി മോഹനന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ വി പുഷ്പ ടീച്ചറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാക്ഷരം കണ്‍വീനര്‍ ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍,മദര്‍ പി ടി എ പ്രസി‍‍ഡന്റ് ശ്രീമതി സിന്ധു,സ്റ്റാഫ് സെക്രട്ടറി ശ്രീ രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി കെ വി ശ്രികല ടീച്ചര്‍ നന്ദിയും പറഞ്ഞു.


Monday 1 December 2014


സാക്ഷരം 2014-15 , ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഉപ്പിലിക്കൈ

സര്‍ഗാത്മക രചനാക്യാമ്പ് . 27.11.2014

ഉപ്പിലിക്കൈ ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 'സാക്ഷരം' പദ്ധതിയില്‍പ്പെട്ട കുട്ടികളുടെ സര്‍ഗാത്മകരചനാക്യാമ്പ് 27.11.2014 ന് ഉച്ചയ്ക്ക് 3 മണിക്ക് നടന്നു .ക്യാമ്പില്‍ നിവേദനം , കഥാരചന , ചിത്രരചന , കവിതാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി .