ജി
എച്ച് എസ് എസ് ഉപ്പിലിക്കൈ
സാക്ഷരം
2014- 'ഉണര്‍ത്ത്
'
11-09-2014
കാസര്‍ഗോഡ്
ജില്ലയില്‍ നടന്നു വരുന്ന
'സാക്ഷരം
2014
'പരിപാടിയുടെ
ഭാഗമായുളള 'ഉണര്‍ത്ത്
'
സഹവാസക്യമ്പ്
ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്റെറി
സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍
ശ്രീ പി വി മോഹനന്‍ ഉദ്ഘാടനം
ചെയ്തു. സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി കെ
വി പുഷ്പ ടീച്ചറുടെ
അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
സാക്ഷരം കണ്‍വീനര്‍
ശ്രീ കെ ചന്ദ്രന്‍ മാസ്റ്റര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
ശ്രീ രാജീവന്‍ മാസ്റ്റര്‍
നന്ദിയും രേഖപെടുത്തി.
അധ്യാപകരുടെ
നേതൃത്വത്തില്‍ ഉണര്‍ത്തു
പാട്ടോടെ ക്യമ്പ് ആരംഭിച്ചു.
വിവിധ
അധ്യാപകരുടെ മേല്‍നോട്ടത്തില്‍
മൊഡ്യൂള്‍ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
കുട്ടികളിലേയ്ക്കെത്തിച്ചു.
പ്രവര്‍ത്തനങ്ങളില്‍
കുട്ടികള്‍ സജീവമായി ഇടപെടുകയും
ആവേശപൂര്‍വം അധ്യാപകരൊരുക്കിയ
പ്രവര്‍ത്തനങ്ങളില്‍
പങ്കെടുക്കുകയും ചെയ്തു.
കുട്ടികള്‍ക്കായി
11.30-ന്
ലഘുഭക്ഷണവും ഉച്ചയ്ക്ക്
വിഭവസമൃദ്ധമായ സദ്യയും
ഒരുക്കി.
ഉണര്‍ത്ത്
' ക്യമ്പ്
കുട്ടികള്‍ക്ക് ഒരു പുത്തനുണര്‍വ്
നല്കി.
No comments:
Post a Comment