സ്വാതന്ത്ര്യ
ദിനാഘോഷം
റെഡ്
ക്രോസ് യൂണിറ്റിന്റെ പരേഡിനു
ശേഷം പതാക ഉയര്‍ത്തല്‍
ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ
ടീച്ചര്‍ നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍
ഇന്‍ ചാര്‍ജ് ശ്രീപതി മാസ്റ്ററുടെ
സാന്നിധ്യത്തില്‍ റെഡ് ക്രോസ്
യൂണിറ്റിന്റെ അഭിവാദനം
സ്വീകരിച്ചു.
തുടര്‍ന്ന് പൊതുസമ്മേളനം
P T A പ്രസിഡണ്ടിന്റെ
അധ്യക്ഷതയില്‍ വാര്‍ഡ്
കൗണ്‍സിലര്‍ പി വി മോഹനന്‍
നിര്‍വ്വഹിച്ചു.
M P T A പ്രസിഡണ്ട്
ആശംസ അര്‍പ്പിച്ചു.
S S L Cവിദ്യാര്‍ത്ഥികള്‍ക്കുള്ള
അനുമോദനവും അവാര്‍ഡ് വിതരണവും
നടന്നു. തുടര്‍ന്ന്
സ്കൂള്‍ ഗ്രൗഡില്‍ വച്ച്
'ജയ്ഹോ'
മാസ്ഡ്രില്ലില്‍
മുഴുവന്‍ വിദ്യാര്‍ത്ഥികളും
അണിനിരന്നു.
ഇന്ത്യയുടെ ഭൂപടം
തീര്‍ത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍
ഗ്രൗണ്ടില്‍ അണിനിരന്നു.
പി കുഞ്ഞിരാമന്‍
നായരുടെ 'മാതൃവന്ദനം'
എന്ന കവിതയുടെ
നൃത്താവിഷ്കാരം ഗ്രൗണ്ടില്‍
അവതരിപ്പിച്ചു.
9 A ക്ലാസിന്റെ
നൃത്തശില്പം സ്റ്റേജില്‍
നവ്യാനുഭവമായിരുന്നു.
ദേശഭക്തി ഗാനാലാപനവും
സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക്
മാറ്റ് കൂട്ടി.
പായസവിതരണത്തോടെ
ചടങ്ങുകള്‍ പര്യവസാനിച്ചു.
No comments:
Post a Comment