Flash News

WELCOME TO GHSS UPPILIKAI

Monday, 31 August 2015


സ്വാതന്ത്ര്യ ദിനാഘോഷം
റെഡ് ക്രോസ് യൂണിറ്റിന്റെയും ഗൈഡ് യൂണിററിന്റെയും പരേഡിനു ശേഷം പതാക ഉയര്‍ത്തല്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ ടീച്ചര്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ജയരാജന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ അഭിവാദനം സ്വീകരിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ പി വി മോഹനന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും ഉണ്ടായിരുന്നു. . ലഘുഭക്ഷണത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു


കര്‍ക്കടകക്കഞ്ഞി



                11/8/15 ചൊവ്വഴ്ച്ച വിദ്യാലയത്തില്‍ കര്‍ക്കടകക്കഞ്ഞി വിതരണം ചെയ്തു. കഞ്ഞിയും കാമ്പ് പച്ചടിയുമാണ് ഉണ്ടായിരുന്നത്.ഇത് കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവമായിരുന്നു.ഏവരും ആസ്വദിച്ചു കഴിച്ചു.









ആഗസ്റ്റ് 6 ഹിരോഷിമ ദിനം


                    ക്ലാസ്സ് തലത്തില്‍ കുട്ടികള്‍ യുദ്ധ വിരുദ്ധ പ്ലക്കാര്‍ഡുകളും മുദ്രാഗീതങ്ങളും നിര്‍മ്മിച്ചു. അസംബ്ലിയില്‍ ശ്രീ ചന്ദ്രശേഖരന്‍ മാസ്റ്ററുടെ യുദ്ധ വിരുദ്ധ സന്ദേശവും കുട്ടികളുടെ പ്രഭാഷണങ്ങളും ഗാനാലാപനങ്ങളും ഉണ്ടായിരുന്നു.










Saturday, 29 August 2015


                



സ്കൂള്‍ തല പ്രവര്‍ത്തിപരിചയ മേളയോടനുബന്ധിചു കരകൗശലനിര്‍മാണ പരിശീലനം നടന്നു


















ജുലൈ 22


                    ചക്ക മഹോത്സവം നടന്നു. LP, UP, HS തലങ്ങളില്‍ ഗുണം,രുചി,വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മല്‍സരം നടന്നു.കുട്ടികളുടെഅതിഗംഭീരമായ പങ്കാളിത്തം 
 കൊണ്ടു നാടിന്ടെ ഉത്സവമാക്കാന്‍ സാധിച്ചു. വിജയികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്കി.