ഓണാഘോഷം
ഉപ്പിലിക്കൈ
05.09.2014
      
             ഉപ്പിലിക്കൈ
ഗവ.ഹയര്‍സെക്കന്റെറി
സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചു
നടത്തിയ ഓണസദ്യ ,നാടന്‍വിഭവങ്ങാളാല്‍
ശ്രദ്ധേയമായി.തലേദിവസം
ക്ലാസടിസ്ഥാനത്തില്‍
കലവറനിറയ്കല്‍ മത്സരം നടന്നു.
കുട്ടികള്‍
കൊണ്ടുവന്ന
ചേനതണ്ട്,ചേമ്പിന്‍താള്‍,വാഴകാമ്പ്,വിവിധ
തരം ഇലക്കറികള്‍ തുടങ്ങി
നാടന്‍ വിഭവങ്ങളാല്‍ പോഷക
സമൃദ്ധമായ സദ്യയൊരുക്കാന്‍
പി ടി എ,
മദര്‍
പി ടി എ അംഗങ്ങളുടെ സജീവ സഹകരണം
ഉണ്ടായിരുന്നു.
സദ്യയുടെ
ശ്രദ്ധയമായ രുചിക്കൂട്ട്,വിവിധ
ഇലകള്‍ ചേര്‍ത്ത് ഒരുക്കിയ
ഇലക്കറിയും,
കാമ്പും
താളും ചേര്‍ത്ത് ഒരുക്കിയ
പച്ചടിയുമായിരുന്നു.കൂടാതെ
L P , U P, H S, H
S S വിഭാഗങ്ങളിലായി
വിവിധ മത്സരങ്ങള്‍ നടത്തി.
പൂക്കളമത്സരം,വടംവലി,കസേരകളി
എന്നീ ഇനങ്ങളില്‍ വിജയികള്‍ക്ക്
സമ്മാനം നല്‍കി.
No comments:
Post a Comment